Thursday, 8 December 2011



കംമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും വ്യത്യസ്തം

കംമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും വ്യത്യസ്തം.

കംമ്പ്യൂട്ടര്‍!

അതീവ സിദ്ധികളുമുള്ള ഒരാധുനികയന്ത്രമാണത്.വിശകലനമാണ് അതിന്റെ മുഖ്യധര്‍മ്മം. എന്തെങ്കിലും അര്‍ത്ഥമുള്ള അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ വസ്തുതകളുടെ ഒരു സമാഹാരമാണ് ഡാറ്റ.

ഡാറ്റയെ വിശകലനം ചയ്താല്‍(Data Processing)വിവരങ്ങള്‍ ലഭിക്കുന്നു. വിവരങ്ങളെ സംസ്കരിച്ചെടുത്താല്‍ വിലപ്പെട്ട വിജ്ഞാനം ലഭിക്കുന്നു.

ഇതെളുപ്പം മനസ്സിലാക്കാന്‍ ഒരുദാഹരണം.

സെന്‍സസ് നടക്കുമ്പോള്‍ നിശ്ചിത ഫോറത്തില്‍ നമ്മള്‍ പൂരിപ്പിച് ചുകൊടുക്കണം. അവ ഡാറ്റ. അവയെ കംമ്പ്യൂട്ടറില്‍ വിശലനം ചെയ്ത് ക്രോഡീകരിക്കുമ്പോള്‍ ഓരോ പ്രദേശത്തെയും വിവിധ തരത്തിലുള്ള മനുഷ്യരുടെ എണ്ണം,അവരുടെ വരുമാനം, പ്രായം, ലിംഗം, തുടങ്ങിയ ധാരാളം വിവരങ്ങള്‍ ലഭിക്കുന്നു. ഈ വിവരങ്ങള്‍ വായിച്ചു മനസ്സിലാക്കുന്ന നമുക്ക് രാജ്യത്തെ വിവിധപ പ്രദേശങ്ങളില്‍ ജനസാന്ദ്രതയും സാമ്പത്തികമായ ഉച്ചനീചത്വങ്ങളെപ്പറ്റിയും അവയ്ക്ക് നിദാനമായ മറ്റു പല കാര്യങ്ങളെപ്പറ്റി. ഒരു ധാരണ ലഭിക്കുന്നു. ഇതാണ് വിജ്ഞാനം...




1 comment:

  1. വളരെ നല്ലവണ്ണം സഹായികമായി........

    ReplyDelete